കാസർകോട് ചരിത്രവും സമൂഹവും
മുഖക്കുറിപ്പ്
ഒരു നാടിന്റെ വികാസ ചരിത്രമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. തുളുനാടൻ സംസ്കൃതിയും മലബാറിന്റെ മൂല്യ ശോഭയും സമഞ്ജസമായി സമന്വയിച്ച കാസർകോടിന്റെ/ നമ്മുടെ നാടിന്റെ ചരിത്രം. അത് ദീപ്തമാണ്, പഠനാർഹമാണ്. പുതിയ തലമുറയ്ക്ക് ഈ ദേശത്തിന്റെ ജന സംസ്കൃതിയുടെ ഈടുറ്റ ചരിത്ര സാക്ഷ്യങ്ങൾ സഞ്ജയിച്ചു വെക്കുക എന്ന ക്ലേശകരവും അത്യന്തം സങ്കീർണവുമായ ദൌത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്.ഈ ഉദ്യമം വിജയിച്ചുവോ എന്നത് വായനക്കാർക്കു വിടുന്നു.